ബസ്​ ഡ്രൈവറെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ പിടിയിൽ, തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ്

ചമ്പക്കരയിൽ ബസ്​ ഡ്രൈവർ കൊച്ചുകണ്ടം ബംഗ്ലാംകുന്ന്​ രാഹുലിനെ (35) കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​പുതിയ വെളിപ്പെടുത്തലുമായി പൊലീസ്​. യുവാവിന്‍റെ സുഹൃത്തുക്കളാണ്​ പ്രതികളെന്ന്​ പൊലീസ് പറഞ്ഞു​. രാഹുലിനെ സുഹൃത്തുക്കൾ ചേർന്ന്​ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ്​ പൊലീസിന്‍റെ ക​ണ്ടെത്തൽ.

സംഭവത്തിൽ ബസ്​ കണ്ടക്​ടർമാരായ വിഷ്​ണു, സുനീഷ്​ എന്നിവരെ അറസ്റ്റ്​ ചെയ്​തു. ഇവർ രാഹുലിനെ ടിക്കറ്റ്​ മെഷീൻകൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. കൊലക്കു ശേഷം മരണം ആത്മഹത്യയാക്കി മാറ്റാൻ പ്രതികൾ ശ്രമിച്ചതായും അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.

കറുകച്ചാലിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് തൊമ്മച്ചേരി ബാങ്ക്​പടിക്കു സമീപം സ്വന്തം കാറിനടിയിൽ​ രാഹുലിന്‍റെ മൃതദേഹം കാണുന്നത്​. പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നില്ല. കാർ നന്നാക്കുന്നതിനിടെ അതിനടിയിൽപെട്ട്​ മരിച്ചതാകുമെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റമോർട്ടത്തിൽ തലക്കുള്ളിൽ മുറിവു​ള്ളതായി കണ്ട​േതാടെയാണ്​ മരണം കൊലപാതമാണോ എന്ന സംശയം ഉടലെടുത്തത്​.

രാഹുലിന്‍റെ പിതാവ്​ രാജ​പ്പന്റെ പരാതിയെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ കേസിന്‍റെ ചുരുളഴിഞ്ഞത്​. കേസന്വഷണത്തിന്‍റെ ഭാഗമായി പ്രദേ​ശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ്​ പരിശോധിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ഒരു വിവാഹ വീട്ടിൽ പോയിരുന്നു. രാത്രിയിൽ ഭാര്യയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ പിന്നീട്​ വിളിച്ചെങ്കിലും ഫോൺ എടുത്ത രാഹുൽ സംസാരിച്ചില്ലെന്നും എന്തോ ബഹളം കേട്ടതായും​ കുടുംബം ആരോപിച്ചിരു​ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News