വൈഗ കൊലക്കേസ്: സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വൈഗ കൊലക്കേസില്‍ സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 4 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് നടപടി.

കൊക്കക്കോളയിൽ മദ്യം കലര്‍ത്തി നൽകിയതാണ് വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വൈഗയെ കൊല്ലാൻ സാമ്പത്തിക പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊന്നതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നുമാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News