ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ഹോകവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും.

ഓക്‌സിജന്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ടാകും. കൂടാതെ ഈ വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കുകയും ചെയ്യും.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഹോം സെക്രട്ടറി നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ഒരോ ജില്ലയിലെയും ഓക്‌സിജന്‍ ലഭ്യമാക്കേണ്ട കണക്കുകള്‍ ജില്ലാ കളക്ടര്‍മാര്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News