
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമാ, സീരിയില്‍ ഷൂട്ടിംഗ് താത്കാലിക നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
പച്ചക്കറി, മത്സ്യം എന്നിവയടക്കം വില്‍ക്കുന്ന കച്ചവടക്കാര്‍ രണ്ട് മാസ്‌കും കൈയ്യുറയും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്സിജന്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും.
മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണം.
സംസ്ഥാനത്ത് നിയന്ത്രണം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here