വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും, പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാക്ക് പ്രശംസാ പത്രവും കാഷ് അവാര്‍ഡും ; മുഖ്യമന്ത്രി

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പൊലീസ് ജില്ലയിലും നൂറ് പേരെ കുറഞ്ഞത് ജനമൈത്രി സന്നദ്ധ പ്രവര്‍ത്തകരാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാക്ക് പ്രശംസാ പത്രവും കാഷ് അവാര്‍ഡും നല്‍കും. ഇവര്‍ക്ക് ആം ബാഡ്ജ് നല്‍കും. 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്ത 22403 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും 8846 കേസുകള്‍ അകലം പാലിക്കാത്തതിനും രജിസ്റ്റര്‍ ചെയ്തു. 6315100 രൂപയാണ് പിഴയായി ഈടാക്കിയത്.

റോഡുകളില്‍ വാഹനം കുറഞ്ഞു. തിരുവനന്തപുരത്ത് 30 ശതമാനം കുറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കാര്യമായ രോഗം ഇല്ലാത്തവരെ കിടത്തി ചികിത്സിക്കുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇടപെടും. പ്രാദേശിക തലത്തിലെ സവിശേഷമായ ഇടപെടലാണ് പ്രതിസന്ധി മറികടക്കാന്‍ ആവശ്യം. ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.തിരുവനന്തപുരത്ത് ഓക്‌സിജന്‍ ലഭ്യത കൊവിഡ് രോഗികള്‍ക്ക് ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണം ഉണ്ടാക്കി.

ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണവും ഏകോപനവും പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജില്ലയിലെ എല്ലാ കൊവിഡ് സെന്ററുകളെയും തൊട്ടടുത്ത ആശുപത്രികളുമായി ബന്ധിപ്പിച്ച് സേവനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News