കോട്ടയത്ത് ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍, കാസര്‍ഗോഡ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും ; മുഖ്യമന്ത്രി

കോട്ടയത്ത് ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലറും കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തണം.

ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓക്‌സിജന്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം. ഈ വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും.ഓക്‌സിജന്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഹോം സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി. ബാങ്കുകള്‍ 2 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുത്. സിനിമ,സീരിയല്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും.മെഡിക്കല്‍ വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിടും കടകളില്‍ ജോലി ചെയ്യുന്നവര്‍ ഇരട്ട മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം.സാധനങ്ങള്‍ പരമാവധി വീട്ടിലെത്തിക്കാന്‍ കട ഉടമകള്‍ ശ്രമിക്കണം. സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ചടങ്ങുകള്‍ നിര്‍ത്തി വയ്ക്കണം. മുഖ്യമന്ത്രി വ്യക്തമാക്കി.

കോട്ടയത്ത് ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കും. അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കും.ചന്തകളില്‍ തിരക്ക് കുറയ്ക്കാന്‍ നടപടി.ഇരട്ട മാസ്‌ക് തുടരാം. സംസ്ഥാനത്ത് രോഗവ്യാപനം ശക്തം. കാസര്‍ഗോഡ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.വോട്ടെണ്ണല്‍ ദിവസം എല്ലാവരും വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണം. രോഗ വ്യാപന തോതനുസരിച്ച് മരണ നിരക്ക് കൂടിയിട്ടില്ല. പിണറായി വി്ജയന്‍ വ്യക്തമാക്കി.

എറണാകുളത്ത് ഇന്നും 5000 കടന്ന് രോഗികള്‍.ഡബിള്‍ മാസ്‌കിംഗ് രോഗം തടയാന്‍ ഫലപ്രദം.രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുത്. ജനിതകമാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുന്നു.

ഓക്‌സിജന്‍ വിതരണവും പരിശോധനയും ഏകോപിപ്പിക്കാന്‍ ജില്ലാതല പ്രത്യേക സമിതി.അടുത്ത സമ്പര്‍ക്കമില്ലെങ്കിലും അതിവേഗം പടരുന്നതാണ് ജനിതക വ്യതിയാനം വന്ന വൈറസ്.കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് കിട്ടും.വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും.
കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പൊലീസ് ജില്ലയിലും നൂറ് പേരെ കുറഞ്ഞത് ജനമൈത്രി സന്നദ്ധ പ്രവര്‍ത്തകരാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാക്ക് പ്രശംസാ പത്രവും കാഷ് അവാര്‍ഡും നല്‍കും. ഇവര്‍ക്ക് ആം ബാഡ്ജ് നല്‍കും. 24 മണിക്കൂറിനിടെ മാസ്‌ക് ധരിക്കാത്ത 22403 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിനും 8846 കേസുകള്‍ അകലം പാലിക്കാത്തതിനും രജിസ്റ്റര്‍ ചെയ്തു. 6315100 രൂപയാണ് പിഴയായി ഈടാക്കിയത്.

റോഡുകളില്‍ വാഹനം കുറഞ്ഞു. തിരുവനന്തപുരത്ത് 30 ശതമാനം കുറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ കാര്യമായ രോഗം ഇല്ലാത്തവരെ കിടത്തി ചികിത്സിക്കുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇടപെടും. പ്രാദേശിക തലത്തിലെ സവിശേഷമായ ഇടപെടലാണ് പ്രതിസന്ധി മറികടക്കാന്‍ ആവശ്യം. ജില്ലാ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.തിരുവനന്തപുരത്ത് ഓക്‌സിജന്‍ ലഭ്യത കൊവിഡ് രോഗികള്‍ക്ക് ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണവും ഏകോപനവും പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം ഗുരുതര സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജില്ലയിലെ എല്ലാ കൊവിഡ് സെന്ററുകളെയും തൊട്ടടുത്ത ആശുപത്രികളുമായി ബന്ധിപ്പിച്ച് സേവനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News