
കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും മുന്നില്‍ ബി ജെ പി ഒന്നുമല്ല. രണ്ട് മുന്നണികളായി ജനങ്ങള്‍ കാണുന്നത് എല്‍ ഡി എഫിനേയും യു ഡി എഫിനേയും.
മോദിക്കൊപ്പം കേരളം എന്നായിരുന്നു ബി ജെ പിയുടെ പ്രചാരണ വാചകം. എന്നാല്‍ കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ മോദിയോട് കേരളത്തിന് അതൃപ്തി. മോദി ഭരണത്തില്‍ 34.3 % പൂര്‍ണ അതൃപ്തരെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നത്.പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പല പ്രായ പരിധിയില്‍ നിന്നുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്. അതില്‍ കേന്ദ്ര ഭരണത്തില്‍ തൃപ്തര്‍ 12.2% മാത്രമാണെന്നും പറയുന്നു.
സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് കൈരളി ന്യൂസ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട സിഇഎസ് രണ്ടായിരം മുതല്‍ തെരഞ്ഞെടുപ്പ് പഠനം നടത്തിവരുന്നു. സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ വിലയിരുത്തുന്ന പോസ്റ്റ് പോള്‍ സര്‍വേയാണ് കൈരളി ന്യൂസിലൂടെ ജനങ്ങളിലേയ്‌ക്കെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 10, 11, 12 തീയതികളിലാണ് അഭിപ്രായ ശേഖരണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here