യു ഡി എഫിനോട് അതൃപ്തി

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ ഒറ്റനേതാവില്ലാത്തത് യു ഡി എഫിനെ നെഗറ്റീവ് ആയി ബാധിച്ചു. ലീഗ് മേധാവിത്വത്തില്‍ പരമ്പരാഗത യു ഡി എഫ് വോട്ടര്‍മാര്‍ക്ക് അതൃപ്തിയെന്നും സര്‍വെ കണ്ടെത്തി.

അഴിമതി ആരോപണ വിധേയരുടെ സാന്നിധ്യം തിരിച്ചടിയായി. പാലാരിവട്ടം പാലം അഴിമതി, മഞ്ചേശ്വരം ജുവല്ലറി തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു.

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും മുന്നില്‍ ബി ജെ പി ഒന്നുമല്ലെന്നും കണ്ടെത്തി.

രണ്ട് മുന്നണികളായി ജനങ്ങള്‍ കാണുന്നത് എല്‍ ഡി എഫിനേയും യു ഡി എഫിനേയും. മോദിക്കൊപ്പം കേരളം എന്നായിരുന്നു ബി ജെ പിയുടെ പ്രചാരണ വാചകം. എന്നാല്‍ കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ മോദിയോട് കേരളത്തിന് അതൃപ്തി.

മോദി ഭരണത്തില്‍ 34.3 % പൂര്‍ണ അതൃപ്തരെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നത്.പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നീ വിഭാഗങ്ങളില്‍ പല പ്രായ പരിധിയില്‍ നിന്നുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്.
അതില്‍ കേന്ദ്ര ഭരണത്തില്‍ തൃപ്തര്‍ 12.2% മാത്രമാണെന്നും പറയുന്നു.

സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് കൈരളി ന്യൂസ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട സിഇഎസ് രണ്ടായിരം മുതല്‍ തെരഞ്ഞെടുപ്പ് പഠനം നടത്തിവരുന്നു.

സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ വിലയിരുത്തുന്ന പോസ്റ്റ് പോള്‍ സര്‍വേയാണ് കൈരളി ന്യൂസിലൂടെ ജനങ്ങളിലേയ്‌ക്കെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 10, 11, 12 തീയതികളിലാണ് അഭിപ്രായ ശേഖരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News