എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഇന്ത്യ ടുഡെ – എന്‍ഡിടിവി സര്‍വേ ഫലങ്ങള്‍

കേരളത്തില്‍ തുടര്‍ഭരണം നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. കേരളത്തില്‍ എല്‍ഡിഎഫിന് 104-120 സീറ്റ് വരെ ലഭിക്കുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോള്‍ സര്‍വ്വേഫലം പറയുന്നത്.

20-36 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. അസമില്‍ ബിജെപി അധികാരത്തിലെത്തിയേക്കുമെന്നും ഫലത്തില്‍ പറയുന്നു.
ഇവിടെ ബിജെപി 75-85 വരെ സീറ്റ് നേടും. കോണ്‍ഗ്രസ് സഖ്യത്തിന് 40-50 വരെ കിട്ടിയേക്കുമെന്നും സര്‍വ്വേഫലം പറയുന്നു. ആകെ 126 മണ്ഡലങ്ങളാണ് അസമിലുള്ളത്.

കേരളത്തില്‍ എല്‍ഡിഎഫ് 71 മുതല്‍ 76 സീറ്റുകള്‍ വരെ നേടുമെന്നാണ് എന്‍ഡിടിവി സര്‍വേ ഫലം പറയുന്നത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ വരുമെന്ന് എന്‍.ഡി.ടിവി എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ പറയുന്നത്. ഡി.എം.കെയും സഖ്യവും 171 സീറ്റുകള്‍ നേടുമെന്നും  എ.ഐ.എ.ഡി.എം.കെയ്ക്കും സഖ്യത്തിനും 56 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് എക്സിറ്റ് പോൾ സർവ്വേഫലവും പ്രവചിക്കുന്നത്.  72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. തമിഴ്നാട് ഡിഎംകെ തൂത്തുവാരും എന്നാണ് റിപ്പബ്ളിക് സർവ്വേഫലം പറയുന്നത്. 160-170 വരെ സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കാനാണ് സാധ്യതയെന്ന് സർവ്വേഫലം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News