മഞ്ചേശ്വരത്ത് സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്- മാതൃഭൂമി സര്‍വേകള്‍

മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്, മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ഉദുമയില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും ഒരേ പോലെ വിജയസാധ്യതയെന്നാണ് ഏഷ്യാനെറ്റ് സര്‍വേ പറയുന്നത്.

കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സിറ്റിങ് സീറ്റുകള്‍ ഇടതുമുന്നണി നിലനിര്‍ത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ സര്‍വേ പ്രവചിക്കുന്നു.

പോസ്റ്റ് പോള്‍ സര്‍വേ പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടുമെന്നും മഞ്ചേശ്വരത്തും കാസര്‍കോടും ബിജെപി പരാജപ്പെടുമെന്നും സര്‍വേ പറയുന്നു. വോട്ട് ശതമാന കണക്കില്‍ മുന്നിലെത്തുക ഇടതുമുന്നണിയാണ്. 37 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടുക. യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 26 ശതമാനവും വോട്ട് ലഭിക്കും.

മാതൃഭൂമി ന്യൂസിനുവേണ്ടി ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോള്‍ ഫലത്തിലും മഞ്ചേശ്വരത്ത് താമര വിരിയില്ലെന്നാണ് പറയുന്നത്. മഞ്ചേശ്വരത്ത് സുരേന്ദ്രന് തോല്‍വി നേരിടേണ്ടിവരുമെന്നും ബി ജെ പിയുടെ കെ സുരേന്ദ്രനെതിരെ ചുരുങ്ങിയത് 5000 വോട്ടിനെങ്കിലും യു ഡി എഫ് വിജയിക്കുമെന്നും മാതൃഭൂമി സര്‍വേ പറയുന്നു.

അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്നാണ് പ്രവചനം. 73 മുതല്‍ 83 സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് മാതൃഭൂമി സര്‍വേ ഫലത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News