മോദിയെ പിന്തുണയ്ക്കുന്നത് 12.2% പേര്‍ മാത്രം: അതൃപ്തി രേഖപ്പെടുത്തി 34.3%

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നത് 12.2% ആളുകള്‍ മാത്രം. 34.3% ആളുകള്‍ മോദി ഭരണത്തില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തി. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നത് 13.2 % ആളുകള്‍ മാത്രം.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് സര്‍വേയിലൂടെ പുറത്ത് വരുന്നത്.മോദിയുടെ ഭരണത്തില്‍ 12.2% ആളുകള്‍ തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ 34.3% ആളുകളാണ്.

ബിജെപിയിലെ അന്തഛിദ്രം ബാധിച്ചതും ശക്തമായ ഘടകകക്ഷികള്‍ ഇല്ലാത്തതും രണ്ട് മുന്നണി എന്ന പ്രതീതീയും എന്‍ ഡി എ യെ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ തിരിച്ചടികള്‍ നേരിടുമെന്നാണ് സര്‍വേ വിലയിരുത്തല്‍.

ആരോപണ വിധേയരുടെ സാന്നിധ്യം, ലീഗ് മേധാവിത്വം, ഒറ്റനേതാവില്ലാത്തത്, തുടങ്ങിയവ ഇതില്‍ പ്രധാന കാരണങ്ങളാണ്.തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെറും 13.2% ആളുകളാണ് പിന്തുണക്കുന്നത്.23.3% ആളുകള്‍ക്കും ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമെന്നാണ് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News