മഞ്ചേശ്വരത്ത് സുരേന്ദ്രൻ തോൽക്കും എന്ന് സർവേ പറയുന്നത് സത്യമായാൽ ഈ മൂന്നു ഘടകങ്ങളാകും കാരണം : ജോൺ ബ്രിട്ടാസ്

സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും എക്സിറ് പോൾ സർവേയിലൂടെ വ്യക്തമാക്കുമ്പോൾ അത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണെന്ന് ജോൺ ബ്രിട്ടാസ്

മഞ്ചേശ്വരത്ത് സുരേന്ദ്രൻ തോൽക്കും എന്നതിനു കാരണമായേക്കാവുന്ന മൂന്നു ഘടകങ്ങളെക്കുറിച്ച് ജോൺ ബ്രിട്ടാസ് പറയുന്നത് ഇങ്ങനെയാണ്

“പലപ്പോഴും പല മണ്ഡലങ്ങളിലും വിജയ സാധ്യതയുള്ളവർക്കൊപ്പം ആയിരിക്കും മറ്റുള്ളവരും ചേരുക ഒരു സ്ഥാനാർഥി വിജയിക്കാൻ സാധ്യതയുണ്ടെങ്കിലും കൂടെക്കൂടും.മഞ്ചേശ്വരത്തും ആ ലക്ഷണങ്ങൾ കാണുന്നു.ഒപ്പം സുരേന്ദ്രൻ മഞ്ചേശ്വരം തോൽക്കാൻ തീരുമാനിച്ചു എന്ന് മനസിലാകുന്നത് കോന്നിയിൽ കൂടി പത്രിക സമർപ്പിച്ചപ്പോൾ ആണ് .കേരളം ഒരിക്കലും ഇരട്ട മണ്ഡലത്തെ ഉൾക്കൊള്ളുന്നില്ല.പിന്നെ
സുരേന്ദ്രനെ ആരോ ഉപദേശിച്ച് ഒരു ഹെലികോപ്റ്റർ തലയിൽ വെച്ചുകൊടുത്തു .ഈ മൂന്നു കാര്യങ്ങൾ കൊണ്ടാകും സർവേകൾ സുരേന്ദ്രന് തോൽവി ഉണ്ടാകും എന്ന്  പറയുന്നത്”

കൈരളിന്യൂസിന്റെ പോസ്റ്റ് പോൾ സർവേയിൽ പങ്കെടുകൊണ്ടാണ്
ജോൺ ബ്രിട്ടാസ് എം പി സംസാരിച്ചത്.സ്വതന്ത്ര ഗവേഷകരുടെ സംരംഭമായ സിഇഎസ്സിനോട് ചേര്‍ന്നാണ് കൈരളി ന്യൂസ് പോസ്റ്റ് പോള്‍ സര്‍വേ നടത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് രൂപംകൊണ്ട സിഇഎസ് രണ്ടായിരം മുതല്‍ തെരഞ്ഞെടുപ്പ് പഠനം നടത്തിവരുന്നു. സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ വിലയിരുത്തുന്ന പോസ്റ്റ് പോള്‍ സര്‍വേയാണ് കൈരളി ന്യൂസിലൂടെ ജനങ്ങളിലേയ്‌ക്കെത്തിയത്.
തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 10, 11, 12 തീയതികളിലാണ് അഭിപ്രായ ശേഖരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News