കൊവിഡ് മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് മഹാരാഷ്ട്ര മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ശിവസേന എംപി സഞ്ജയ് റൗത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലും കേന്ദ്രത്തിന് അയച്ച കത്തുകളിലൂടെയും കൊവിഡ് പ്രതിസന്ധിയെ ദേശീയ വിപത്തായി പ്രഖ്യാപിക്കാന്‍ താക്കറെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സഞ്ജയ് റൗത് വ്യക്തമാക്കി.

അതിനിടെ മഹാരാഷ്ട്രയില്‍ ഇന്ന് 66,159 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,70,301 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 771 മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 67,985 ആയി ഉയര്‍ന്നു.

68,537 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു, സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 83.69% ആണ്. സംസ്ഥാനത്ത് മരണനിരക്ക് 1.5% ആയി രേഖപ്പെടുത്തി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here