മുനീർ പരാജയപ്പെടുമെന്ന് മാതൃഭൂമി സർവേ

കൊടുവള്ളി മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തും എന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.ഡോ. എംകെ മുനീര്‍ പരാജയപ്പെടും എന്നാണ് സർവേ വ്യക്തമാക്കുന്നത്. സിറ്റിങ് എംല്‍എ കാരാട്ട് റസാഖ് ഇവിടെ വിജയിക്കും. 2016ല്‍ കാരാട്ട് റസാഖ് തന്നെയാണ് കൊടുവള്ളിയില്‍ നിന്ന് വിജയിച്ചത്.കോഴിക്കോട് 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചേക്കാമെന്നു മാതൃഭൂമി സർവ്വേ.

തെരഞ്ഞടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എല്‍ ഡി എഫ് തരംഗം തന്നെയാകും മലബാറിലെന്നാണ് കൈരളി ന്യൂസ് – സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നത്. മലബാറില്‍ എല്‍ ഡി എഫിന് 38-42 സീറ്റ് വരെ ലഭിക്കാം. യു ഡി എഫിന് 18-22 സീറ്റ് വരെയും എന്‍ ഡി എയ്ക്ക് 0 മുതല്‍ 1 സീറ്റ് വരെയും സാധ്യതയുണ്ടെന്നും സര്‍വെ പറയുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലായി എല്‍ ഡി എഫ് 60 സീറ്റുകള്‍ നേടുമെന്ന് സര്‍വെ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News