മട്ടന്നൂരില്‍ ശൈലജ ടീച്ചര്‍ തന്നെയെന്ന് ഏഷ്യാനെറ്റ് സര്‍വേ ഫലം

മട്ടന്നൂരില്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശൈലജ ടീച്ചര്‍ തന്നെ വിജയക്കൊടി പാറിക്കുമെന്ന് ഏഷ്യാനെറ്റ് സര്‍വേ ഫലം. ആര്‍എസ്പി സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും ബിജെപി സ്ഥാനാര്‍ത്ഥി ബിജു എളക്കുഴിയേയും കെ കെ ശൈലജ ടീച്ചര്‍ പരാജയപ്പെടുത്തി വിജയമുറപ്പാക്കുമെന്നാണ് ഏഷ്യാനെറ്റ് എക്സിറ്റ് പോള്‍ സര്‍വ്വേ പ്രവചിക്കുന്നു.

അതേസമയം, മഞ്ചേശ്വരത്ത് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയെന്ന് എഷ്യാനെറ്റ്, മാതൃഭൂമി എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. ഉദുമയില്‍ ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും ഒരേ പോലെ വിജയസാധ്യതയെന്നാണ് ഏഷ്യാനെറ്റ് സര്‍വേ പറയുന്നത്.
കാഞ്ഞങ്ങാടും തൃക്കരിപ്പൂരും സിറ്റിങ് സീറ്റുകള്‍ ഇടതുമുന്നണി നിലനിര്‍ത്തുമെന്നും ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ സര്‍വേ പ്രവചിക്കുന്നു.

കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും മാതൃഭൂമി സര്‍വേ ഫലത്തില്‍ പറയുന്നു.കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന് ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേ ഫലങ്ങല്‍ വ്യക്തമാക്കുന്നത്. എന്‍ഡിടിവി, ഇന്ത്യ ടുഡേ, റിപ്പബ്ലിക്ക് ടിവി, എബിപി ന്യൂസ് എന്നീ നാല് ദേശീയ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വ്വേകളിലാണ് സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവച്ചിച്ചത്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എല്‍ഡിഎഫ് 104 സിറ്റ് മുതല് 120 വരെ സീറ്റുകള്‍ നേടി വീണ്ടും ഭരണത്തിലെത്തുമെന്ന് ഇന്ത്യടുഡേ സര്‍വ്വേ പ്രവച്ചിച്ചു. യുഡിഎഫ് പരമാവധി 36 സീറ്റ് നേടുമ്പോള്‍ എന്‍ഡിഎ രണ്ട് സീറ്റിലൊതുങ്ങുമെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News