രാജ്യത്തെ ഒൻപതു സർവേകൾ എൽ ഡി എഫ് തുടർഭരണം പ്രവചിക്കുന്നു .

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേകൾ.
രാജ്യത്തെ ഒൻപതു സർവേകൾ എൽ ഡി എഫ് തുടർഭരണം പ്രവചിക്കുന്നു .
റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് അവർ പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത.

ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപി്ക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ.

എൻ.ഡി.ടിവി. സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു.

എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു.

സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.പുറത്തുവന്ന ഒരു എക്സിറ്റ് പോൾ മാത്രമാണ് യുഡിഎഫിന് ഭരണം കിട്ടുമെന്ന് പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News