സമൂഹത്തിന് മാതൃകയായ കൊവിഡ് കല്യാണങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം

കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാവുന്ന വിവാഹങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം. കൊവിഡ് കാലത്തെ വിവാഹ വേദികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പൊലീസ് നടപ്പിലാക്കുന്ന കോവിഡ് കല്യാണം പദ്ധതിക്ക് വന്‍ സ്വീകാര്യത. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസാണ് പദ്ധതി നടപ്പിലാക്കുന്നത്.

വടകര വൈക്കിലശേരിയിലെ തിരുവോത്ത് താഴകുനി കാവ്യയുടേയും ലിന്റോ മഹേഷിന്റേയും വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥിയെത്തി. വടകര റൂറല്‍ ജില്ലാ ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസ്. വധുവരന്‍മാര്‍ അമ്പരന്നു. ഒരു നിമിഷം അവരുടെ മനസില്‍ ത്രിപുരയിലെ കളക്ടറുടെ പെര്‍മോഫമന്‍സ് തെളിഞ്ഞിട്ടുണ്ടാകും. പക്ഷെ പുഞ്ചിരിയോടെത്തിയ എസ്പി ഇരുവര്‍ക്കും മംഗളപത്രം നല്‍കി.

കൊവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്തിയതിന് പൊലീസിന്റെ സമ്മാനം.കോഴിക്കോട് റൂറല്‍ പൊലീസ് നടപ്പിലാക്കുന്ന കൊവിഡ് കല്യാണം പദ്ധതിയുടെ ഭാഗമായാണ് കല്യാണ വീട്ടിലെത്തിയത്.  കൊവിഡ് കാലത്തെ വിവാഹങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുന്നത്.

കൊവിഡ് ജാഗ്രതാ പോര്‍ട്ടലുകളില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ചുകളില്‍ നിന്നും കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന് മുമ്പ് വീടുകളില്‍ പൊലീസ് അധികൃതരും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുമെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും.

വിവാഹ ദിവസം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പദ്ധതി നടപ്പിലാക്കിയതോടെ നിരവധി വിവാഹങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്നത്. ഉത്തരവാദിത്തം പാലിച്ച നവദമ്പതികള്‍ക്ക് പൊലീസ് അധികൃതര്‍ അനുമോദന പത്രം നല്‍കി ആശംസകളും നേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News