പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല ; ആരോഗ്യ വകുപ്പ്

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. സിലിണ്ടറുകള്‍ ഫില്ലുചെയ്തു ലഭിക്കാന്‍ നേരിട്ട കാലതാമസമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പ്രശ്‌നം ഉടന്‍ പരിഹരിച്ചുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഓക്‌സിജന്‍ ആവശ്യമായ രോഗികളുടെ എണ്ണം, സമീപ ദിവസങ്ങളില്‍ നാലുമടങ്ങായാണ് വര്‍ധിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം അടിക്കടി കൂടി വരുന്ന സാഹചര്യത്തില്‍ ഓസ്സിജന്‍ ഉപയോഗം കൂടി. 91 വലിയ സിലിണ്ടര്‍ ഓക്‌സിജന്‍ കഴിഞ്ഞ ദിവസം ആവശ്യമായി വന്നു. ചികിത്സയില്‍ കഴിയുന്നവരില്‍ 33 പേര്‍ക്കാണ് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ 40 വയസ്സിനു താഴെ പ്രായമുള്ള 7 പേരുണ്ട്.

ക്രമാതീതമായി ആവശ്യം ഉയര്‍ന്നപ്പോള്‍, ആവശ്യത്തിന് ഓസ്സിജന്‍ സിലിണ്ടറില്‍ നിറച്ചു വരുന്നതിന് കാലതാമസം വന്നു. ഇതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍, പകരം സംവിധാനങ്ങളിലേയ്ക്കും ആലോചനകള്‍ ഉണ്ട്.

കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ചികിത്സയിലുള്ള ജില്ലാ ആശുപത്രിയില്‍ പ്രതിദിന ഓക്‌സിജന്‍ ഉപയോഗം 250 സിലിണ്ടറായി വര്‍ധിച്ചിട്ടുണ്ട്. കുന്നന്താനം, മാവേലിക്കര, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പത്തനംതിട്ടയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News