തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം

തുടര്‍ച്ചയായി രണ്ടാം ദിവസവും അയ്യായിരത്തിന് മുകളില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് എറണാകുളം ജില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47,000 കടന്നു. അതേസമയം ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ വാക്‌സിന്‍ വിതരണം ഇന്ന് പുനരാരംഭിക്കും.

എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം അയ്യായിരം കടന്നു. 5369 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47926 ആയി.

കോവിഡ് ചികിത്സക്കാവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍’ ഓക്‌സിജന്‍ വാര്‍ റൂം’ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം ഓക്‌സിജന്‍ എത്തിക്കുക എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റുകയാണ് ലക്ഷ്യം.

കലൂര്‍ മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലാണ് രണ്ട് വാര്‍ റൂമുകളും പ്രവര്‍ത്തിക്കുക. 80 ഓളം പേരെ ഇവിടെ നിയമിച്ചിട്ടുണ്ട്. അതേസമയം ദൗര്‍ലഭ്യത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ വാക്‌സിന്‍ വിതരണം ഇന്ന് പുനരാരംഭിക്കും.

20,000 ഡോസ് വാക്സിനാണ് കൂടുതലായി ജില്ലയില്‍ എത്തിയത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ആദ്യമുന്‍ഗണന. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 199 വാക്സിന്‍ വിതരണ കേന്ദ്രങ്ങളാണ് നിലവില്‍ ജില്ലയിലുള്ളത്. ഇതുവരെ 8, 39,000 ആളുകള്‍ ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here