വൈഗ കൊലപാതകം ; സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വൈഗ കൊലപാതക കേസില്‍ സനു മോഹനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടി നല്‍കിയത്. തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.

ക‍ഴിഞ്ഞ ദിവസം സനു മോഹനെയും ഭാര്യ രമയെയും ബന്ധുക്കളെയും ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. മകള്‍ വൈഗയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

സനു മോഹനനെ മഹാരാഷ്ട്ര, തമി‍ഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News