മലപ്പുറം ജില്ലയിലെ 17 പഞ്ചായത്തുകളിൽ നിരോധനാജ്ഞ, ആഘോഷങ്ങള്‍ക്കും മതപരിപാടികള്‍ക്കും വിലക്ക്

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

പരപ്പനങ്ങാടി നഗരസഭയിലും കലക്ടര്‍ നിരോധനാജ്ഞക്ക് ഉത്തരവിട്ടിട്ടുണ്ട് .കാലടി, എ.ആർ.നഗർ, എടയൂർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, മാറഞ്ചേരി, ആതവനാട്, തേഞ്ഞിപ്പലം, അമരമ്പലം, തിരൂരങ്ങാടി, താനൂർ, ചുങ്കത്തറ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിരോധനാജ്ഞ .

ഇവിടങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതിനും ആഘോഷങ്ങള്‍, മതപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്ക്, പൊതു ഗതാഗതം എന്നിവക്ക് ഇവിടങ്ങളില്‍ സാധാരണ പോലെ പ്രവര്‍ത്തിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News