പി പി ഇ കിറ്റിനുള്ളിലെ മണിക്കൂറുകൾ; യാതനകൾ പങ്കുവെച്ച് ഡോക്ടറിന്റെ കുറിപ്പ് വൈറലാകുന്നു

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യം ഒന്നടങ്കം പ്രതിസന്ധിലാണ് . ഈ സാഹചര്യത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പണിയെടുക്കുന്നതിന്‍റെ ദുരവസ്ഥ വിവരിക്കുകയാണ് ഒരു ഡോക്ടര്‍. പ്രതിദിനം മൂന്നുലക്ഷത്തില്‍പരം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആരോഗ്യ പ്രവർത്തകർ തുടർച്ചയായ ജോലിത്തിരക്കുകാരണം ആശുപത്രികളിൽ വീർപ്പുമുട്ടുകയാണ്.

ഡോക്ടര്‍ സോഹില്‍ എന്ന ട്വിറ്റര്‍ ഹാന്‍‍ഡിലില്‍ നിന്നുള്ള ട്വീറ്റാണ് ഈ മഹാമാരിക്കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന യാതനകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. രണ്ട് ചിത്രങ്ങളാണ് ഡോക്ടര്‍ സോഹില്‍ പങ്കുവെച്ചത്. ആദ്യത്തേതിൽ പി.പി.ഇ കിറ്റ് ധരിച്ച സോഹിലിനെ കാണാം. രണ്ടാമത്തേതിൽ വിയർപ്പിൽ കുളിച്ചുനിൽക്കുന്ന സോഹിലിന്‍റെ തന്നെ ചിത്രമാണുള്ളത്. ‘രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ട്വീറ്റിൽ അറ്റാച്ചുചെയ്ത മറ്റൊരു ത്രെഡിൽ ആളുകൾ നിലവിൽ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണെന്നും ഡോക്ടർ പറയുന്നുണ്ട്. എല്ലാവരും കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും ഇതാണ് ഏക പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News