മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം;മുഖ്യ പ്രതികൾ പിടിയിൽ

ആലപ്പുഴ മാന്നാറിൽ യുവതിയെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ.മലപ്പുറം സ്വദേശികളായ രാജേഷ് പ്രഭാകർ, ഹാരിസ് എന്നിവരെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി.

ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ്  വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കിയ ശേഷം  തട്ടിക്കൊണ്ടുപോയത്​.  തുടർന്ന്​ ഇവരെ വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഇറക്കിവിട്ടു. ഇവർ വടക്കഞ്ചേരി പൊലീസ്​ സ്​റ്റേഷനിൽ അഭയം തേടുകയായിരുന്നു.അതേസമയം , പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here