കോഴിക്കോട് മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പരിശോധന, നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന് മുന്നറിപ്പ്

കോഴിക്കോട് ജില്ലയിൽ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റുകള്‍ അടച്ചിടേണ്ടി വരുമെന്ന് കേര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം ,കോഴിക്കോട് ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ് . കഴിഞ്ഞ ദിവസം ജില്ലയിൽ 4990 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. 24.66 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 21,422 പേരെയാണു പരിശോധിച്ചത്. 2577 പേർ രോഗമുക്തി നേടിയതോടെ ജില്ലയിൽ ചികിത്സയിലുള്ള കൊവി‍‍ഡ് രോഗികളുടെ എണ്ണം 39,852 ആയി. കോഴിക്കോട് കോർപറേഷനിൽ 1489 പേർക്കും വടകര നഗരസഭയിൽ 141 പേർക്കും മേപ്പയൂർ പഞ്ചായത്തിൽ 102 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News