സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കി; മുഖ്യമന്ത്രി

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതിൻ്റെ ഭാഗമായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും ‘ഡെഡിക്കേറ്റഡ് ഓക്സിജൻ വാർ റൂമുകൾ ‘ ആരംഭിക്കാൻ പോവുകയാണ്.പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റർ മാനേജ്മെൻ്റ്, എന്നീ വകുപ്പുകളിൽ നിന്നും പെസോ(PESO)- യിൽ നിന്നും ഉള്ള നോമിനികൾ ഈ വാർ റൂമുകളുടെ ഭാഗമായിരിക്കും. ഇതിനു പുറമേ, ഓക്സിജൻ ലഭ്യത മോണിറ്റർ ചെയ്യാൻ ഹോം സെക്രട്ടറിയുടെ കീഴിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചു.

ഓക്സിജൻ മാനേജ്മെൻ്റ് കൂടുതൽ മികവുറ്റതാക്കാൻ ഓക്സിജൻ മൊഡ്യൂൾ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർക്കുകയും ചെയ്യും. ഓരോ ജില്ലയിലും ലഭ്യമായ ഓക്സിജൻ സ്റ്റോക്കിൻ്റെ കണക്കുകളും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News