മുന്‍ അറ്റോര്‍ണി ജനറലും അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

1989-1990, 1998-2004 കാലഘട്ടത്തില്‍ അറ്റോര്‍ണി ജനറലായിരുന്നു. 1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

1930ല്‍ ബോംബെയിലായിരുന്നു ജനനം. സെന്റ് സേവ്യേഴ്‌സ്‌ കോളേജിലും മുംബൈ ലോ കോളേജിലുമായിരുന്നു പഠനം. ആവിഷ്കാര സ്വാതന്ത്ര്യം, മനുഷ്യാവകാശ വിഷയങ്ങള്‍ എന്നീ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News