രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്നരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 3498 മരണം

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.

3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി.

നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

സംസ്ഥാനം തിരിച്ച് കണക്കുകൾ

മഹാരാഷ്ട്ര       66,159 മരണം 771
കർണാടക        35,024  മരണം 270
ഉത്തർപ്രദേശ് 35,156 മരണം 298
കേരളം             38,607 മരണം  48
ദില്ലി                  24,235 മരണം  395
രാജസ്ഥാൻ        17,279
ബംഗാൾ…         17,403
തമിഴ്നാട്..       17,897  മരണം 107
ഗുജറാത്ത്        14,327 മരണം 180
പഞ്ചാബ്         6,812  മരണം  138
ബീഹാർ           13,089
ആന്ധ്രപ്രദേശ്    14,792

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News