കേന്ദ്രത്തിനെതിരെ കേരളം, വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ.വാക്സിനുകളുടെ വ്യത്യസ്ത വിലകളെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് നിരക്ക് എന്ന നയം മാറ്റണമെന്നും വാക്സിൻ കമ്പനികളിൽ നിന്ന് ഏകീകൃത നിരക്കിൽ വാക്സിൻ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

18-45 വയസ് വരെയുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും സൗജന്യമായി നൽകണം. ഇതിന് ആവശ്യമായ വാക്സിൻ ഡോസുകൾ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണം. 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് കേന്ദ്രം നിലവിൽ വാക്സിൻ നൽകുന്നത് .

അതേസമയം,18-45 വയസ് വരെയുള്ളവരുടെ കുത്തിവയ്പ്പിന് ഒരു കോടി വാക്സിൻ ഡോസുകൾക്കായി കേരളം കമ്പനികൾക്ക് ഓർഡർ നൽകി. 90 ദിവസത്തെ കർമപദ്ധതി രൂപീകരിച്ചതായും വാക്സിൻ നിയന്ത്രിത അളവിലാണ് ഇപ്പോൾ ലഭിക്കുന്നതെന്നും കോടതിയെ അറിയിച്ചു.അതേ സമയം ഓക്സിജൻ ലഭ്യത ഉറപ്പാക്കിയെന്നും2020 ഏപ്രിലിൽ 99 മെട്രിക് ടൺ ആയിരുന്നത് ഈ ഏപ്രിലിൽ 219 മെട്രിക് ടൺ ആയി ഉയർത്തിയെന്നും കേരളം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News