ഇസ്രായേലിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിക്കും തിരക്കിലും പെട്ട് 44 മരണം, നിരവധിപേർക്ക് പരിക്ക്

മെറോണ്‍ > വടക്കന്‍ ഇസ്രായേയിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു.രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്.

പതിനായിരക്കണക്കിന് ഓര്‍ത്തഡോക്‌സ് ജൂതന്മാരാണ് പ്രാര്‍ത്ഥനക്കെത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്ടറുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് വീണ്ടും തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel