പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ചുമതലയിൽ നിന്ന് പെരുനാട് പൊലീസിനെ മാറ്റി. തുടർന്ന് കേസിന്റെ അന്വേഷണ ചുമതല പത്തനംതിട്ട ഡിവൈഎസ്പിക്ക് കൈമാറി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പെൺകുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്.

റാന്നി പെരുനാട് പുതുക്കട ചെമ്പാലൂർ ചരിവുകാലായിൽ അനൂപിന്റെ മകൾ അക്ഷയ അനൂപിനെ (20) കഴിഞ്ഞ ഫെബ്രുവരി എട്ടിനു രാത്രി ഏഴോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു .പ്രദേശവാസിയായ ഒരുയുവാവ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഈ ബന്ധം ഒഴിവാക്കാൻ പലതവണ ശ്രമം നടന്നതാണെന്നും മാതാപിതാക്കൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News