കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് കുറക്കാന്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് കുറക്കാന്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയും എന്ന് ആശുപത്രികളുമായി ആലോചിച്ച് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് മനസിനെ വേദനിപ്പിക്കുന്ന കാര്യമാണന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

സ്വകാര്യ ആശുപതികളിലെ കൊവിഡ് ചികിത്സാ നിരക്കും പരിശോധനാ നിരക്കും കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസ് മെയ് 4 ന് പരിഗണിക്കുന്നതിനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel