കേന്ദ്ര വാക്‌സിന്‍ നയം തിരുത്തുക; ഡിവൈഎഫ്‌ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

കേന്ദ്ര വാക്‌സിന്‍ നയം തിരുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി ആഹ്വാനപ്രകാരം ബ്ലോക്ക് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.

പേരാമ്പ്ര ഓല്‍ഐസി ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണാ സമരം ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്. കെ സജീഷ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.കെ.അജീഷ് അഭിവാദ്യം ചെയ്തു.

ജില്ലയില്‍ 17 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. കോഴിക്കോട് ജഎസ്ടി ഓഫീസിന് മുന്‍പിന്‍ നടന്ന ധര്‍ണ്ണാ സമരം ജില്ലാ പ്രസിഡന്റ് അഡ്വ. എല്‍.ജി ലിജീഷ് ഉല്‍ഘാടനം ചെയ്തു.

കുറ്റ്യാടിയില്‍ ജില്ലാ ട്രഷറര്‍ പി.സി. ഷൈജുവും രാമനാട്ടുകരയില്‍ പി.ഷിജിത്തും ബാലുശ്ശേരിയില്‍ സംസ്ഥാന കമ്മറ്റി അംഗം ടി.കെ.സുമേഷും ധര്‍ണ്ണാ സമരം ഉല്‍ഘാടനം ചെയ്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here