നേമത്തെ വിജയം പ്രഖ്യാപിച്ച് ജോണ്‍ബ്രിട്ടാസ്; വോട്ടര്‍ എന്ന നിലയില്‍ വട്ടിയൂര്‍ക്കാവും പ്രവചിക്കാമെന്ന് ജോണ്‍ ബ്രിട്ടാസ്

കേരളം മാത്രമല്ല, രാജ്യമൊട്ടാകെ ഉറ്റുനോക്കുന്ന മത്സരമാണ് നേമം മണ്ഡലത്തിന്റേത് .ഒ രാജഗോപാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ട്ടിച്ച മണ്ഡലമാണ് നേമം.എണ്ണായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ഒ രാജഗോപാൽ നേമത്ത് വിജയിച്ചത്.ശിവൻകുട്ടി രണ്ടാം സ്ഥാനത്ത് എത്തുകയും യു ഡി എഫ് മൂന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു. ബി ജെ പി യുടെ ഏക സിറ്റിംഗ് എം എൽ എയുള്ള നേമം മണ്ഡലത്തില്‍ ഇത്തവണ ആര് ജയിക്കുമെന്നത് ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.കേരളത്തിലെ ശ്രദ്ധകേന്ദ്രമാകുന്ന മണ്ഡലങ്ങളിൽ നേമം പ്രധാനയിടമായി മാറുന്നതും അതുകൊണ്ടു തന്നെയാണ്.

കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയിൽ അതിഥിയായി പങ്കെടുക്കവെ രാജ്യസഭ എംപിയും കൈരളി ന്യൂസ് ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നേമത്തെ ഫലം പുറത്ത് വരുമ്പോൾ ശിവന്‍കുട്ടിക്ക് നിരാശനാകേണ്ടി വരും എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ആദ്യ പ്രതികരണം.ഇതുവരെ താന്‍ ഇത്രയും ഉറപ്പിച്ച് ഒരു പ്രവചനവും നടത്തിയിട്ടില്ലെന്നും ആദ്യമായാണ് ഇത്തരത്തിൽ ഉറപ്പു പറയുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു .സർവേയിൽ പങ്കെടുത്ത മറ്റുള്ളവർ കോണ്‍ഗ്രസ് പ്രതിനിധീ ജി വി ഹരി.ബിജെപി പ്രതിനിധീ, ശിവന്‍കുട്ടി സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് എ എ റഹീം എന്നിവരായിരുന്നു.
ജോണ്‍ബ്രിട്ടാസിന്റെ പ്രവചനം കേട്ടതോടെ ജി വി ഹരി പറഞ്ഞത് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തിയ ജോണ്‍ബ്രിട്ടാസ്, നേമത്ത് യുഡിഎഫ് ജയിക്കുമെന്ന് സമ്മതിച്ചല്ലോ എന്നായിരുന്നു.
എന്നാല്‍ നേമത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി നിരാശനാകുമെന്നല്ല, മറിച്ച് ചര്‍ച്ചയ്ക്കായി സ്റ്റുഡിയോയിലെത്തിയ ബിജെപി പ്രതിനിധി ശിവന്‍കുട്ടി നിരാശനാകും എന്നാണ് താന്‍ പറഞ്ഞതെന്ന ബ്രിട്ടാസിന്റെ മറുപടി സർവേയിൽ പങ്കെടുത്തവരിൽ ചിരിയുയര്‍ത്തി.നേമത്ത് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി ജയിക്കും എന്നതാണ് തന്റെ കണക്കുകൂട്ടൽ. ഈ ചർച്ചയിൽ പങ്കെടുക്കുന്ന ശിവൻകുട്ടി നിരാശനാകേണ്ടി വരും എന്ന് അദ്ദേഹം ആവർത്തിച്ചു. നേമത്തോടൊപ്പം തന്നെ മറ്റൊരു മണ്ഡലം കൂടി ജോൺ ബ്രിട്ടാസ് പ്രവചിച്ചു. വട്ടിയൂര്‍ക്കാവിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ വി കെ പ്രശാന്ത് ജയിക്കും എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തെക്കന്‍ കേരളത്തില്‍ എല്‍ ഡി എഫിന് മേല്‍ക്കൈ എന്നാണ് കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ പറയുന്നത്. എല്‍ ഡി എഫിന് 28 മുതല്‍ 32 സീറ്റ് വരെ ലഭിക്കും. യു ഡി എഫ് 7 മുതല്‍ 11 സീറ്റ് വരെ നേടാന്‍ സാധ്യതയുള്ളപ്പോള്‍ ബി ജെ പിക്ക് പരമാവധി ഒരു സീറ്റില്‍ മാത്രം സാധ്യതയെന്നും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News