ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രം:മരണസംഖ്യ ഉയരുന്നു

​ഗുജറാത്തിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്നു. പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ സംഭാവന ചെയ്ത് ഗുജറാത്തിലെ മുസ്ലീം സമൂഹം. കൊവിഡ് രണ്ടാംഘട്ട വ്യാപനം തീവ്രമായതോടെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിലാണ് ഖബര്‍സ്ഥാനില്‍ നിന്നും മരത്തടികള്‍ നല്‍കിയതെന്ന് ഖബര്‍സ്ഥാന്‍ അധികൃതര്‍ പറയുന്നു.

കിഷോദ് മുനിസിപ്പാലിറ്റിയിലെ പൊതുശ്മശാനത്തിലേക്കാണ് മൃതദേഹം സംസ്‌ക്കരിക്കുന്നതിനാവശ്യമായ മരത്തടികള്‍ നല്കിയത്. നേരത്തെ രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് സംസ്‌ക്കരിച്ചിരുന്നതെങ്കില്‍ ഒരു മാസമായി മൃതദേഹങ്ങളുടെ എണ്ണം എട്ടു മുതല്‍ പത്ത് വരെ ഉയര്‍ന്നതായി മുനിസിപ്പാലിറ്റി അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News