യു പി കൊവിഡ് പ്രതിസന്ധി: ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ എന്ന് പൊലീസ്, പൊട്ടിത്തെറിച്ച് ജനങ്ങള്‍

ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി ദേശീയ തലത്തിൽ ചർച്ചയാകുകയാണ് . സംസ്ഥാനത്തെ അപകീര്‍ത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ തല ഭീഷണി നിലനില്‍ക്കെ ഭീഷണിക്ക് തടുക്കാനാവാത്ത വിധം ജനങ്ങളുടെ പ്രതിസന്ധി ചര്‍ച്ചയാവുകയാണ്.

കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ചോദിച്ചപ്പോള്‍ ഉത്തര്‍പ്രദേശുകാര്‍ക്ക് പൊലീസുകാരില്‍ നിന്നും ലഭിച്ച മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ എന്നാണ് പ്രയാഗ്‌രാജിലെ പൊലീസ് നല്‍കിയ മറുപടി.

ദേശീയ തലത്തിലെ ഓണ്‍ലൈന്‍ മാധ്യമത്തോട് ഒരുകൂട്ടം ജനങ്ങള്‍ ഇക്കാര്യം ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിന് ആല്‍മരത്തിന് ചുവട്ടില്‍ പോയിരുന്ന് ജനങ്ങള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ എത്തിച്ചു കൂടെ എന്നാണ് ഇവരില്‍ ഒരാള്‍ ചോദിക്കുന്നത്. മറ്റൊരാള്‍ വീഡിയോയില്‍ കരയുന്നുമുണ്ട്.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും വ്യാജപ്രചരണം നടത്തുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നടതക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ ഓക്‌സിജന്‍, മരുന്ന്,കിടക്ക ക്ഷാമം സംബന്ധിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇതിനോടകം പുറത്തു വന്നത്.

കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗിയായ മകന് റെംഡെസിവര്‍ മരുന്ന് ലഭിക്കാന്‍ വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ പിടിച്ചു അപേക്ഷിക്കുന്ന ഒരമ്മയുടെ ചിത്രം പുറത്തു വന്നത്. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ മരിക്കുകയും ചെയ്തു. നൊയ്ഡയിലായിരുന്നു ഈ സംഭവം നടന്നത്. ആഗ്ര, ലക്‌നൗ, അലഹബാദ് തുടങ്ങിയിടങ്ങളിലും കൊവിഡ് രോഗികളുടെ ദുരവസ്ഥയ്ക്ക് കുറവില്ല.

കൊവിഡ് പിടിപെട്ട് ശ്വാസം കിട്ടാതെ വലയുന്ന ഭര്‍ത്താവിന് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തു മൂലം പ്രാണവായു നല്‍കി ജീവന്‍നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ഭാര്യയുടെ ചിത്രവും നേരത്തെ പുറത്തു വന്നിരുന്നു. രേണു സിംഗാള്‍ എന്ന ഈ സ്ത്രീയുടെ അവസാനശ്രമം പക്ഷെ ഫലം കണ്ടില്ല. രേണുവിന്റെ മടിയില്‍ കിടന്ന് ഭര്‍ത്താവ് മരണപ്പെട്ടു. രവി സിംഗല്‍ എന്നയാളാണ് ആശുപത്രി ചികിത്സ ലഭിക്കാതെ ആഗ്ര ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ വെച്ച് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News