നിർമ്മൽ മാധവ് സമരം എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു

2011 ൽ കോഴിക്കോട് എൻജിനീയറിങ് കോളജിൽ മെറിറ്റ് അട്ടിമറിച്ച് അന്നത്തെ യുഡിഎഫ് സർക്കാർ നിർമ്മൽ മാധവ് എന്ന വിദ്യാർത്ഥിക്ക് അനധികൃതമയി പ്രവേശനം നൽകിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ കള്ള കേസ് എടുത്ത എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരെ 10 വർഷത്തെ വിചാരണയ്ക്ക് ഒടുവിൽ വെറുതെ വിട്ടു.

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും CPIM ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായി TP ബിനീഷ്.ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും CPIM ഫറോക്ക് ഏരിയ സെക്രട്ടറിയുമായ m ഗിരീഷ് എസ് ഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ AK ബിജിത്ത്, സഗിൻ ടിൻ്റു പ്രവർത്തകരായ രജിൽ K, ആസാദ് കക്കോടി,രഞ്ജിത്ത് ഒപി, കിരൺ, സുരേഷ്,സ്വരാജ്, എഞ്ചിനിയറിങ് കോളജ് PTA ഭാരവാഹികളായ കുമാരൻ k, ഗോപലകൃശ്ണൻ എന്നിവരെയാണ് കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനസ് പഠികോഡൻ വെറുതെ വിട്ടത്.

കേസിൽ അഡ്വ ദീപു ബിവി, അഡ്വ ധന്യ രവീന്ദ്രൻ അഡ്വസോഷിബ എന്നിവർ ഹാജരായി. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.ബിജു വിചാരണവേളയിൽ മരണപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News