കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകം : പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു

കുണ്ടറയിലെ കാര്‍ കത്തിക്കല്‍ നാടകവുമായി ബന്ധപ്പെട്ട് പ്രതികളെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുത്തു. കൊച്ചിയില്‍ മെഡിക്കല്‍ സെന്ററിന് സമീപം ജുവല്‍ നക്സസ് അപ്പാര്‍ട്ട്മെന്റില്‍ ആണ് തെളിവെടുപ്പ് നടന്നത്.

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്, ഒന്നാം പ്രതി വിനുകുമാര്‍ എന്നിവരെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന്റെ ഗൂഡാലോചന നടത്തിയത് ഈ ഫളാറ്റില്‍ വച്ചാണെന്ന് പൊലീസ് പറയുന്നു.

ചാത്തന്നൂര്‍ എ.സി.പി നാസുമുദീന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ഇ.എം.സി.സി ഉടമ ഷിജു വര്‍ഗീസ് കാര്‍ കത്തിച്ചത്. ഡ്രൈവറെ കേസില്‍ കുടുക്കാനാണ് ഈ നീക്കമെന്നാണ് പോലീസ് നിഗമനം. ഷിജു വര്‍ഗീസ്, വിനു കുമാര്‍, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here