പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്

പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്.  കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി റിട്ടേണിങ്ങ് ഓഫീസറുടെ അടുത്തെത്തിയത്.

220 പോസ്റ്റല്‍ വോട്ടുകളാണ് ചന്ദ്രന്‍റെ  കൈവശം ഉണ്ടായിരുന്നത്. ഇതോടെ സംഭവം വിവാദത്തിലായി.

220 വോട്ടുകള്‍ പേരാവൂര്‍ മണ്ഡലം റിട്ടേണിങ്ങ് ഓഫീസറെ ഏല്‍പ്പിക്കാനാണ് എത്തിയതെന്നാണ് വിവരം. റിട്ടേണിങ് ഓഫീസര്‍ പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here