രാജ്യത്തെ ഒൻപതു സർവേകൾ എൽ ഡി എഫ് തുടർഭരണം പ്രവചിക്കുന്നു

എക്സിറ്റ് പോളുകള്‍ നടത്തിയ രാജ്യത്തെ 10 ദേശീയ മാധ്യമങ്ങളില്‍ 9 ഉം എൽ ഡി എഫ് ഭരണം തുടരുമെന്ന് പ്രവചിക്കുന്നു. ടുഡെയ്സ് ചാണക്യയും ഇന്ത്യാ ടുഡേയും പ്രവചിക്കുന്നതാകട്ടെ എൽ ഡി എഫ് ന്‍റെ ചരിത്ര വിജയവും.

ടുഡെയ്സ് ചാണക്യ എൽ ഡി എഫിന് 102 സീറ്റും യു ഡി എഫിന് 35 ഉം എൻ ഡി എയ്ക്ക് 3 ഉം സീറ്റുകൾ പ്രവചിച്ചു. ഇന്ത്യാ ടുഡേ എൽ ഡി എഫിന് 104 -120 സീറ്റും യു ഡി എഫിന് 20-36 ഉം എൻ ഡി എയ്ക്ക് 2 ഉം പ്രവചിയ്ക്കുമ്പോൾ ,ടൈംസ് നൗ എൽ ഡി എഫ് 74 യു ഡി എഫ് 65 എൻ ഡി എ 1 എന്നിങ്ങനെ പ്രവചിക്കുന്നു.

എ ബി പി എൽ ഡി എഫിന് 71-77 സീറ്റും യു ഡി എഫ് 62-68 ഉം എൻ ഡി എ 0-2 വരെ സീറ്റുമാണ് പ്രവചിയ്ക്കുന്നത്. പോൾ ഡയറി എൽ ഡി എഫ് 77-87, യു ഡി എഫ് 51-66, എൻ ഡി എ 2-3 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്.

റിപ്പബ്ളിക്ക് ടി വി എൽ ഡി എഫ് 72 -80 , യു ഡി എഫ് 58-64, എൻ ഡി എ 1-5, പി മാർക് എൽ ഡി എഫ് 72-79, യു ഡി എഫ് 60-66, എൻ ഡി എ 0-3 എന്നിങ്ങനേയും എൻ ഡി ടി വി- എൽ ഡി എഫ് 76 , യു ഡി എഫ് 62, എൻ ഡി എ 2 ഉം സീറ്റുകൾ നേടുമെന്നും പ്രവചിയ്ക്കുന്നു.

ഇന്ത്യ എഹെഡ് എൽ ഡി എഫ് 72-79, യു ഡി എഫ് 60-66, എൻ ഡി എ 03 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. ഈ 9 സര്‍വെകള്‍ എൽ ഡി എഫ് തുടര്‍ ഭരണം പ്രവചിക്കുമ്പോള്‍ യു ഡി എഫിന് ആശ്വാസമാകുന്നത് ദൈനിക് ഭാസ്ക്കറിന്‍റെ പ്രവചനമാണ്.ദൈനിക് ഭാസ്ക്കറിന്‍റെ സര്‍വെ പ്രകാരം എൽ ഡി എഫ് 54- 60 , യു ഡി എഫ് 74 -80 , എൻ ഡി എ 2-7 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. 10 സര്‍വെകളുടെ ശരാശരിയെടുത്താല്‍ എൽ ഡി എഫ് 84, യു ഡി എഫ് 54, എൻ ഡി എ 2 ഉം സീറ്റുകള്‍ ലഭിക്കും.

തമീഴ് നാട്ടില്‍ ഡി എം കെ സഖ്യം വന്‍ വിജയം നേടുമെന്ന് എല്ലാ എക്സിറ്റ് പോളുകളും ഒരേ സ്വരത്തില്‍ പ്രവചിക്കുന്നു.എന്നാല്‍
പോണ്ടിച്ചേരിയില്‍ എന്‍ ഡി എയ്ക്കാണ് മുന്‍തൂക്കം പശ്ചിമ ബംഗാളിൽ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്‍ തൂക്കമുണ്ടെങ്കിലും വന്‍ ഭൂരിപക്ഷം സര്‍വെകളൊന്നും പ്രവചിക്കുന്നില്ല. ശ്രമിച്ചാല്‍ ബി ജെ പിക്ക് മധ്യപ്രദേശ്, കര്‍ണാടക മോഡല്‍ ഭരണം നടത്താം. അസമില്‍ എന്‍ ഡി എയ്ക്ക് തന്നെയാണ് മുന്‍ തൂക്കം. ഇവിടെ ബി ജെ പിക്ക് തുടര്‍ ഭരണം പ്രവചിക്കുന്നു. പ്രവചനങ്ങള്‍ പാളിപ്പോയ പതിവുണ്ടെങ്കിലും പൊതു രാഷ്ട്രീയ സാഹചര്യത്തോട് ചേര്‍ന്നു നില്ക്കുന്നതാണ് പൊതുവെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here