ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലെന്ന് കുനാല്‍ കമ്ര

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധന വരുന്നത് പോലെ തന്നെ മരണ നിരക്കും ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. രാജ്യത്തെ ഭൂരിഭാഗം മരണങ്ങളുടെയും കാരണം ഓക്‌സിജന്‍ ക്ഷാമമാണ്. ഓക്‌സിജന്‍ ഉടനെത്തും എന്ന് കേന്ദ്രം പറയുന്നതല്ലാതെ ജനങ്ങള്‍ അനുഭവിക്കുന്ന നരക തുല്യമായ അവസ്ഥയെ മറികടക്കാന്‍ വേണ്ടി ഒന്നും തന്നെ പ്രധാനമന്ത്രി ചെയ്തിട്ടില്ല.

വളരെ അനാസ്ഥയോടെയാണ് രാജ്യത്തെ മരണ സംഖ്യ ഉയരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്ന വിമര്‍ശനം ലോകരാജ്യങ്ങളില്‍ നിന്നുവരെ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സ്റ്റാന്റ് അപ്പ് കൊമേഡിയനായ കുനാല്‍ കമ്ര വീണ്ടും വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

യുറോപ്പില്‍ കൊവിഡ് വന്ന് ആളുകള്‍ മരിക്കുന്നത് അവര്‍ക്ക് പ്രതിരോധ ശേഷി ഇല്ലാത്തതിനാലാണ്. എന്നാല്‍ ഇന്ത്യയിലെ കാര്യം അങ്ങനെയല്ല. രാജ്യത്ത് മരണം സംഭവിക്കുന്നത് മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലാണെന്നാണ് കുനാല്‍ പറഞ്ഞത്. ട്വിറ്ററില്‍ ഇന്ത്യലെ കൊവിഡ് പ്രതിസന്ധിയെ കുറിച്ച് പീയിങ്ങ് ഹ്യുമണ്‍ എന്ന യൂട്യൂബ് ചാനല്‍ ചെയ്ത വീഡിയോ പങ്കുവെച്ചാണ് കുനാല്‍ ഇക്കാര്യം പരമാര്‍ശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News