ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കും, ആള്‍ക്കൂട്ടം ഒഴിവാക്കണം ; മുഖ്യമന്ത്രി

ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും ആള്‍കൂട്ടം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരാധനാലയങ്ങളില്‍ 50 പേര്‍ എന്നത് എല്ലായിടത്തും ആകരുത്. സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്.എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കും. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. ബാങ്കുകള്‍ കഴിവതും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം. തെരഞ്ഞെടുപ്പ് വിജയം ഉറപ്പ് . ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ പടുള്ളൂ. ചൊവ്വാഴ്ച മുതലാണ് കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ആശങ്ക വരുത്തുന്ന സന്ദേശം അയക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.

ഹാര്‍ബറുകളില്‍ കൂടുതല്‍ നിയന്ത്രണവും പരിശോധനയും.പത്തനംതിട്ട ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചു.കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ശക്തമാക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News