സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണെന്നും എല്ലാ തരത്തിലും നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ജില്ലകളില്‍ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. ബാങ്കുകള്‍ കഴിവതും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ പടുള്ളൂ. ചൊവ്വാഴ്ച മുതലാണ് കൂടുതല്‍ നിയന്ത്രണം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആള്‍ക്കൂട്ടം മഹാമാരിയെ കൂടുതല്‍ ശക്തമാക്കുമെന്നും അള്‍കൂട്ടം ഒഴിവാക്കണം. വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്നും മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരാധനാലയങ്ങളില്‍ 50 പേര്‍ എന്നത് എല്ലായിടത്തും ആകരുത്. മാസ്‌ക്കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ആശങ്ക വരുത്തുന്ന സന്ദേശം അയക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.
ഹാര്‍ബറുകളില്‍ കൂടുതല്‍ നിയന്ത്രണവും പരിശോധനയും.പത്തനംതിട്ട ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചു.കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ശക്തമാക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.
ആഴ്ച ചന്ത,വഴിവാണിഭം എന്നിവ നിയന്ത്രിക്കും. എല്ലാ ജില്ലകളിലും ഓക്‌സിജന്‍ വാര്‍ റൂം തുറക്കും. 1.93 ലക്ഷം രൂപ ചിലവില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കും. അനാവശ്യ ഭീതിക്കോ ആശങ്കക്കോ അടിപെടരുത്. ഈ മഹാമാരിയെ നമ്മള്‍ വിജയകരമായി മറികടക്കും.
രോഗം കൂടുന്ന ജില്ലകളില്‍ 144 പ്രഖ്യാപിച്ച് നിയന്ത്രണം ഉണ്ട് അത് വര്‍ദ്ധിപ്പിക്കും. നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.