എൽ ഡി എഫ് മുന്നേറ്റം പ്രവചിച്ച് മാതൃഭൂമി സർവേ

മാതൃഭൂമി സർവേയിലും എൽ ഡി എഫ് മുന്നേറ്റമെന്ന് പ്രവചനം.പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലെ ഫലമാണ് ആദ്യം പുറത്ത് വിട്ടത്. ജില്ലയിലെ 12 മണ്ഡലങ്ങളിൽ എട്ടിടത്തും എൽ.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. തൃത്താല, പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട് മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

ചിറ്റൂര്‍ മണ്ഡലം കെ കൃഷ്ണന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്ന് ഫലം. സുമേഷ് അച്യുതന്‍(യുഡിഎഫ്) ,വി നടേശന്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കൃഷ്ണന്‍കുട്ടി 7285 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ചിറ്റൂര്‍.

ഷൊര്‍ണൂര്‍ മണ്ഡലം പി മമ്മിക്കുട്ടിയിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശശി 24547 വോട്ടിന് ജയിച്ച മണ്ഡലമാണ് പികെ ശശി. ടിഎച്ച് ഫിറോസ് ബാബു(യുഡിഎഫ്) സന്ദീപ് വാര്യര്‍(എന്‍ഡിഎ) എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍.

സംവരണ മണ്ഡലമായ കോങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ശാന്തകുമാരി വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍. മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രഭാകരന്‍ വിജയിക്കും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം പിടിച്ച ബിജെപിയുടെ സി കൃഷ്ണകുമാര്‍ തന്നെയാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥി. ഡിസിസി സെക്രട്ടറി എസ്‌കെ അനന്തകൃഷ്ണനാണ് യുഡിഎഫ് സാരഥി.

നെന്മാറ മണ്ഡലം സിറ്റിങ് എംഎല്‍എ കെ ബാബുവിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. സിഎന്‍ ജയകൃഷ്ണന്‍(യുഡിഎഫ്) എ എന്‍ അനുരാഗ്(ബിഡിജെഎസ്) എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു 7408 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് നെന്മാറ.

ആലത്തൂര്‍ മണ്ഡലം കെഡി പ്രസേനനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. പാളയം പ്രദീപ്(യുഡിഎഫ്) , പ്രശാന്ത്(ബിജെപി) എന്നിവരാണ് മറ്റുള്ള സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെഡി പ്രസേനന്‍ 36060 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആലത്തൂരില്‍ നിന്ന് വിജയിച്ചത്.

തരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി സുമോദ് വിജയിക്കും. 2001ലും 2006ലും എ.കെ. ബാലനുമാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. തരൂര്‍ മണ്ഡലം നിലവില്‍ വന്നശേഷം 2011-ലും 2016 ലും എ.കെ. ബാലന്‍ വിജയിച്ചു. കെ.എ ഷീബയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.കെ.പി ജയപ്രകാശന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News