കോന്നിയില്‍ കെ സുരേന്ദ്രനെ പിന്നിലാക്കി കെ യു ജെനീഷ് കുമാറിന് ജയമെന്ന് ഏഷ്യാനെറ്റ് സര്‍വേ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോന്നിയില്‍ വന്‍ തോല്‍വിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം. കെ സുരേന്ദ്രനെ പിന്നിലാക്കി കെ യു ജെനീഷ് കുമാര്‍ വിജയക്കൊടി പാറിക്കുമെന്നും ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നു. കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ പ്രവചിക്കുന്നു.

അതേസമയം, കൊല്ലം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എം മുകേഷ് തന്നെയാണ് മുന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം പറയുന്നത്. ബിന്ദുകൃഷ്ണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേ്. ബിജെപി സ്ഥാനാര്‍ത്ഥി എം സുനില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നു.

ചടയമംഗലത്ത് സിപിഐ സ്ഥാനാര്‍ത്ഥി കെ ചിഞ്ചുറാണി വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വേ പ്രവചിച്ചത്. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത് സീറ്റ് നില നിര്‍ത്തുമെന്നാണ് പ്രവചനം. ആറ്റിങ്ങലില്‍ ഒ എസ് അംബികയും വര്‍ക്കലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയും വിജയകകൊടി പാറിക്കുമെന്നും ഏഷ്യാനെര്‌റ് പ്രവചിക്കുന്നു.

പതിനാല് നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത് 10 മുതല്‍ 11 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പോസ്റ്റ് പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. യുഡിഎഫിന് രണ്ട് മുതല്‍ മൂന്ന് സീറ്റുകളില്‍ വരെ മാത്രമാണ് ജില്ലയില്‍ മുന്‍തൂക്കമുള്ളത്. എന്‍ഡിഎ ഒന്ന് മുതല്‍ രണ്ട് വരെ സീറ്റുകള്‍ നേടാമെന്നും ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നു.

പത്തനംതിട്ട ജില്ലയിലും മുന്‍തൂക്കം ഇടത് മുന്നണിക്കാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ. എല്‍ഡിഎഫ് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ നേടിയേക്കാമെന്നും ഏഷ്യാനെറ്റ് പ്രവചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News