തൃശൂരിലും എൽ ഡി എഫ് മുന്നേറ്റം

തൃശ്ശൂർ ജില്ല ചുവപ്പണിയുമെന്ന് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സർവേ ഫലം. ​ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12 ഉം എൽ.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

ചേലക്കര മണ്ഡലം കെ രാധാകൃഷ്ണനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് 10200 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചേലക്കര മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സിസി ശ്രീകുമാര്‍(യുഡിഎഫ്), ഷാജുമോന്‍ വട്ടേക്കാട്(എന്‍ഡിഎ) എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

കുന്നംങ്കുളം എ.സി മൊയ്തീന്‍ തന്നെ വീണ്ടും വിജയിക്കും. മൊയ്തീനെതിരേ പ്രദേശികനേതാവ് കെ. ജയശങ്കറിനെയാണ് യു.ഡി.എഫ്. കളത്തിലിറക്കിയത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറാണ് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി.

മണലൂര്‍- എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മുരളി പെരുനെല്ലി വിജയിക്കും. മൂന്നാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. ഡി.സി.സി. ജനറല്‍ സെക്രട്ടറിയും ഐടി. സെല്‍ കണ്‍വീനറുമായ വിജയ് ഹരിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.  എ.എന്‍ രാധാകൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി വിജയിക്കും. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വടക്കാഞ്ചേരിയില്‍ നിന്ന് വിജയിച്ചത്. ഇക്കുറി സിറ്റിങ് എംഎല്‍എ അനില്‍ അക്കരയെ യുഡിഎഫും ഉല്ലാസ് ബാബുവിനെ എന്‍.ഡി.എ.യും വീണ്ടും പരീക്ഷിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.

ഒല്ലൂര്‍ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. രാജന്‍ നിലനിര്‍ത്തും. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തുന്നത് ജോസ് വള്ളൂരിലാണ്. പ്രമുഖ നേതാവ് ബി. ഗോപാലകൃഷ്ണന്‍ ആണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

തൃശൂര്‍ മണ്ഡലം പി ബാലചന്ദ്രനിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. പത്മജ വേണുഗോപാല്‍(യുഡിഎഫ്), സിനിമാ താരം സുരേഷ്ഗോപി(എന്‍ഡിഎ) എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ 6987 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

നാട്ടിക- നാട്ടിക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.സി മുകുന്ദന്‍ വിജയിക്കും. സുനില്‍ ലാലൂര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

കയ്പമംഗലം മണ്ഡലം സിറ്റിങ് എംഎല്‍എ ഇ.ടി ടൈസണിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ശോഭാ സുബിന്‍(യുഡിഎഫ്), സിഡി ശ്രീലാല്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.ടി ടൈസണ്‍ 33400 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കയ്പമംഗലത്ത് നിന്ന് വിജയിച്ചത്.

ഇരിങ്ങാലക്കുട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിക്കും. തോമസ് ഉണ്ണിയാടന്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജേക്കബ് തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

പുതുക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ വിജയിക്കും. സുനില്‍ അന്തിക്കാട്(യുഡിഎഫ്), എ നാഗേഷ്(എന്‍ഡിഎ) എന്നിവരാണ് മത്സരിച്ച് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മന്ത്രി സി രവീന്ദ്രനാഥ് 38478 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുതുക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

ചാലക്കുടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നീസ് കെ. ആന്റണി വിജയിക്കും. സനീഷ് കുമാര്‍ ആണ് ജോസഫ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെ.എ ഉണ്ണികൃഷ്ണന്‍ എന്‍ഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നു

കൊടുങ്ങല്ലൂര്‍ മണ്ഡലം സിറ്റിങ് എംഎല്‍എ വി ആര്‍ സുനില്‍കുമാറിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. എംപി ജാക്‌സണ്‍(യുഡിഎഫ്), സന്തോഷ് ചെറാക്കുളം(എന്‍ഡിഎ) എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിആര്‍ സുനില്‍ കുമാര്‍ 22791 വോട്ടിനാണ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News