ADVERTISEMENT
പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലമായ പാലായില്‍ ജോസ് കെ മാണിക്ക് വന്‍ ഭൂരിപക്ഷമുണ്ടാകുമെന്നും മനോരമ സര്വേ ഫലം പ്രവചിക്കുന്നു.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍ തോല്‍ക്കുമെന്നും മനോരമ സര്വേ ഫലം പറയുന്നു. അട്ടിമറി സാധ്യതയാണ് തെളിയുന്നതെന്നും സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി പിന്നിലെന്നാണുമാണ് മനേരമ പ്രവചനം.
2.90% മാര്‍ജിനില്‍ എല്‍ഡിഎഫ് അട്ടിമറി നടത്തുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 40.00 ശതമാനവും യുഡിഎഫ് 37.10 ശതമാനം വോട്ടും നേടുമെന്നാണ് കണക്ക്. എല്‍ഡിഎഫിന് നേരിയ തോതില്‍ വോട്ട് വര്‍ധിക്കുമെന്നും മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
എന്‍ഡിഎയ്‌ക്കോ ട്വന്റി ട്വന്റിക്കോ സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.