എറണാകുളത്തും ഇടത് മുന്നേറ്റമെന്ന് പ്രവചനം

എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് മാതൃഭൂമി ന്യൂസ് സർവേ പറയുന്നത് . എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജ് വിജയിക്കും. ടിജെ വിനോദ്(യുഡിഎഫ്), പത്മജ എസ് വേണുഗോപാല്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

തൃക്കാക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജെ ജേക്കബ് വിജയിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി തോമസ്. എസ്. സജിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി

വൈപ്പിന്‍ സിപിഎം സ്ഥാനാര്‍ഥി കെ.എന്‍ ഉണ്ണികൃഷ്ണന്‍ വിജയിക്കും. ദീപക് ജോയ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ.എസ് ഷൈജു ആണ് ബിജെപി സ്ഥാനാര്‍ഥി.

മൂവാറ്റുപുഴ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രാഹം സീറ്റ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 9375 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ദോ എബ്രാഹം വിജയിച്ചത്. മാത്യു കുഴല്‍നാടന്‍, ജിജി ജോസഫ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

കോതമംഗലത്ത് സിറ്റിങ്ങ് എം.എല്‍.എ ആന്റണി ജോണ്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തും. ഷിബു തെക്കുംപുറം ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡിജെഎസിന്റെ ഷൈന്‍ കെ കൃഷ്ണന്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News