ഇടുക്കിയില്‍ എല്‍ഡിഎഫിന് അഭിമാന ജയമെന്ന് മനോരമ എക്‌സിറ്റ്‌പോള്‍ ഫലം

ഇടുക്കിയില്‍ എല്‍ഡിഎഫിനാണ് ജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നണി മാറി പരസ്പരം വീണ്ടും മത്സരിച്ചു. എല്‍ഡിഎഫിലേക്ക് മാറിയ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ 4.80 % മാര്‍ജിനില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് മനോരമ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്നും മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം പറയുന്നത്.

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലമായ പാലായില്‍ ജോസ് കെ മാണിക്ക് വന്‍ ഭൂരിപക്ഷമുണ്ടാകുമെന്നും മനോരമ സര്വേ ഫലം പ്രവചിക്കുന്നു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരില്‍ തോല്‍ക്കുമെന്നും മനോരമ സര്‍വേ ഫലം പറയുന്നു. അട്ടിമറി സാധ്യതയാണ് തെളിയുന്നതെന്നും സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളി പിന്നിലെന്നാണുമാണ് മനേരമ പ്രവചനം. 2.90% മാര്‍ജിനില്‍ എല്‍ഡിഎഫ് അട്ടിമറി നടത്തുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 40.00 ശതമാനവും യുഡിഎഫ് 37.10 ശതമാനം വോട്ടും നേടുമെന്നാണ് കണക്ക്. എല്‍ഡിഎഫിന് നേരിയ തോതില്‍ വോട്ട് വര്‍ധിക്കുമെന്നും മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

എന്‍ഡിഎയ്‌ക്കോ ട്വന്റി ട്വന്റിക്കോ എറണാകുളത്ത് സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here