കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് പോസ്റ്റ് പോള്‍ സര്‍വേ

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ തന്നെയെന്നും ഏഷ്യാനെറ്റ് സര്‍വേഫലം പറയുന്നു. 77 മുതല്‍ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതല്‍ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നും സര്‍വെ ഫലം പറയുന്നു. ബിജെപിക്ക് രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് ലഭിക്കുകയെന്നും ഏഷ്യാനെറ്റ് പ്രവചിക്കുന്നു.

മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും ഏഷ്യാനെറ്റ് സര്‍വെ പ്രവചിക്കുന്നു്. വോട്ട് ശതമാനത്തിലും മുന്നില്‍ ഇടതുപക്ഷമാണ്. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എന്‍ഡിഎക്ക് 17 ശതമാനം വോട്ടാണ് നേടാനാവുകയെന്നും പ്രവചിക്കുന്നു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ നേടും. കോട്ടയത്തും ബലാബലമാണ്. എറണാകുളത്തും മലപ്പുറത്തും യുഡിഎഫിന് മികച്ച ഭൂരിപക്ഷം സീറ്റുകളുടെ എണ്ണത്തിലടക്കം ഉണ്ടാകും.

ദേശീയമാധ്യമങ്ങള്‍ക്കു പുറമേ പ്രാദേശീയ മാധ്യമങ്ങളും സര്‍വേയില്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണം പ്രവചിക്കുന്നു.
എക്‌സിറ്റ് പോളുകള്‍ നടത്തിയ രാജ്യത്തെ 10 ദേശീയ മാധ്യമങ്ങളില്‍ 9 ഉം എല്‍ ഡി എഫ് ഭരണം തുടരുമെന്ന് പ്രവചിക്കുന്നത്. ടുഡെയ്‌സ് ചാണക്യയും ഇന്ത്യാ ടുഡേയും പ്രവചിക്കുന്നതാകട്ടെ എല്‍ഡിഎഫിന്റെ ചരിത്ര വിജയവും.

ടുഡെയ്‌സ് ചാണക്യ എല്‍ ഡി എഫിന് 102 സീറ്റും യു ഡി എഫിന് 35 ഉം എന്‍ ഡി എയ്ക്ക് 3 ഉം സീറ്റുകള്‍ പ്രവചിച്ചു. ഇന്ത്യാ ടുഡേ എല്‍ ഡി എഫിന് 104 -120 സീറ്റും യു ഡി എഫിന് 20-36 ഉം എന്‍ ഡി എയ്ക്ക് 2 ഉം പ്രവചിയ്ക്കുമ്പോള്‍ ,ടൈംസ് നൗ എല്‍ ഡി എഫ് 74 യു ഡി എഫ് 65 എന്‍ ഡി എ 1 എന്നിങ്ങനെ പ്രവചിക്കുന്നു.

എ ബി പി എല്‍ ഡി എഫിന് 71-77 സീറ്റും യു ഡി എഫ് 62-68 ഉം എന്‍ ഡി എ 0-2 വരെ സീറ്റുമാണ് പ്രവചിയ്ക്കുന്നത്. പോള്‍ ഡയറി എല്‍ ഡി എഫ് 77-87, യു ഡി എഫ് 51-66, എന്‍ ഡി എ 2-3 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. റിപ്പബ്‌ളിക്ക് ടി വി എല്‍ ഡി എഫ് 72 -80 , യു ഡി എഫ് 58-64, എന്‍ ഡി എ 1-5, പി മാര്‍ക് എല്‍ ഡി എഫ് 72-79, യു ഡി എഫ് 60-66, എന്‍ ഡി എ 0-3 എന്നിങ്ങനേയും എന്‍ ഡി ടി വി- എല്‍ ഡി എഫ് 76 , യു ഡി എഫ് 62, എന്‍ ഡി എ 2 ഉം സീറ്റുകള്‍ നേടുമെന്നും പ്രവചിയ്ക്കുന്നു.

ഇന്ത്യ എഹെഡ് എല്‍ ഡി എഫ് 72-79, യു ഡി എഫ് 60-66, എന്‍ ഡി എ 03 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. ഈ 9 സര്‍വെകള്‍ എല്‍ ഡി എഫ് തുടര്‍ ഭരണം പ്രവചിക്കുമ്പോള്‍ യു ഡി എഫിന് ആശ്വാസമാകുന്നത് ദൈനിക് ഭാസ്‌ക്കറിന്റെ പ്രവചനമാണ്.ദൈനിക് ഭാസ്‌ക്കറിന്റെ സര്‍വെ പ്രകാരം എല്‍ ഡി എഫ് 54- 60 , യു ഡി എഫ് 74 -80 , എന്‍ ഡി എ 2-7 എന്നിങ്ങനെയാണ് പ്രവചിയ്ക്കുന്നത്. 10 സര്‍വെകളുടെ ശരാശരിയെടുത്താല്‍ എല്‍ ഡി എഫ് 84, യു ഡി എഫ് 54, എന്‍ ഡി എ 2 ഉം സീറ്റുകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News