മഹാരാഷ്ട്രയില്‍ 66,159 പുതിയ കേസുകള്‍; 771 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,159 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,70,301 ആയി.

മുംബൈ നഗരത്തില്‍ പുതിയ കൊവിഡ് കേസുകള്‍ 4,000 ത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 3,925 പുതിയ കേസുകളും 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 6,380 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രോഗികളുടെ എണ്ണം 6,48,624 ആയി.

ഗുരുതരമായ രോഗികള്‍ക്ക് ആവശ്യമായി വരുന്ന ഓക്‌സിജന്റെയും റെംഡെസിവിറിന്റെയും കുറവുകളാണ് മരണസംഖ്യ അതിവേഗം വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം. നഗരത്തില്‍ മരണസംഖ്യ 13,161 ആയി ഉയര്‍ന്നു. 61,433 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

മഹാരാഷ്ട്രയില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവില്‍ ആവശ്യമില്ലെന്നും ജനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്ത് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News